Categories

ഹജ്ജ്: കേരളത്തില്‍ നിന്ന് 3500 പേര്‍ക്ക് കൂടി അവസരം

kerala-hajj

കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജിനുള്ള സര്‍ക്കാര്‍ ക്വാട്ടയില്‍ കേരളത്തില്‍ നിന്നുള്ള 3500 ഹാജിമാര്‍ക്കു കൂടി അവസരം ലഭിക്കും. സൗദി സര്‍ക്കാര്‍ അനുവദിക്കുന്ന 14,000 അധികം ക്വാട്ട സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കു വീതിച്ചുനല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ശശി തരൂര്‍ വ്യക്തമാക്കി.

ഇതനുസരിച്ചു കേരളത്തിന് 2500 ക്വാട്ട ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് ക്വാട്ടയില്‍ നിന്നു മാറ്റിവച്ചിട്ടുള്ള 6,000 സീറ്റില്‍ 1000 എണ്ണവും കേരളത്തിനു നല്‍കുമെന്ന് ശശിതരൂര്‍ വ്യക്തമാക്കിയിരുന്നു. ഇത്രയും കാലം തുടര്‍ന്നുവന്ന രീതികള്‍ മാറി ക്വാട്ട അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായി ഈ വര്‍ഷത്തെ ഹജ്ജ്കര്‍മത്തിനുശേഷം വിദഗ്ധസമിതിയെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

കേരളത്തിനു പുതുതായി ലഭിക്കുന്ന 3500 ഹജ്ജ് ക്വാട്ട കഴിഞ്ഞ മൂന്നുവര്‍ഷം തുടര്‍ച്ചയായി ഹജ്ജിന് അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്ക് നല്‍കാനാണ് തീരുമാനം. ക്വാട്ട ലഭിക്കുന്ന മുറക്ക് ഇത്തരത്തിലുള്ളവരെ കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ വിളിച്ചുവരുത്തി പ്രായക്കൂടുതലുള്ളവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ അവസരം നല്‍കും.

2006ലും 2007ലും 2008ലും തുടര്‍ച്ചയായി അപേക്ഷ നല്‍കിയിട്ടും അവസരം ലഭിക്കാത്തവര്‍ കാല്‍ലക്ഷത്തിനു മുകളില്‍ വരും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.