Administrator
Administrator
കെ.ഇ. ഗംഗാധരന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗമാവും
Administrator
Friday 11th September 2009 6:05am

ngangadaran-rwതിരുവനന്തപുരം: തലശ്ശേരിയിലെ അഭിഭാഷകനും മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടറുമായ കെ.ഇ. ഗംഗാധരനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി നിയമിക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.വി.എസ്.അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന സമിതിയാണ് ശുപാര്‍ശ നല്‍കിയത്.മനുഷ്യാവകാശ കമ്മിഷന്‍ അംഗത്തെ നിയമിക്കുന്നതിനുമുമ്പ് ഇതേക്കുറിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൂടിക്കാഴ്ച നടത്തണമെന്നുണ്ട്. അതനുസരിച്ച് ഇന്നലെ ഇരുവരും കൂടിക്കാഴ്ച നടത്തി.

കൊലചെയ്യപ്പെട്ട സി.പി.എം നേതാവ് അഴീക്കോടന്‍ രാഘവന്റെ മരുമകനാണ് അഡ്വ.ഗംഗാധരന്‍.ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ കേരളത്തിലെ ചീഫായിരുന്ന എന്‍. മാധവന്‍കുട്ടിയെ ഈ സ്ഥാനത്തേക്ക് നിയമിക്കാന്‍ സി.പി.ഐ.എം അലോചിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലി നെതുടര്‍ന്നാണ് മാധവന്‍കുട്ടിക്ക് ആ സ്ഥാനം നഷ്ടപ്പെട്ടത്.കമ്മിഷന്‍ മുന്‍ അംഗം പ്രൊഫ. എസ്. വര്‍ഗീസിനെ വീണ്ടും പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും അതും  അംഗീകരിക്കപ്പെട്ടില്ല.

Advertisement