Categories

മികച്ച ക്രമസമാധാനം കേരളത്തില്‍

keralamap-rwതിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാന നില കേരളത്തിലാണെന്ന് ഇന്ത്യാ ടുഡേ വാരിക. ഇന്ത്യാ ടുഡേ വാരിക ക്രമസമാധാനപാലനത്തിന്റെ വിവിധ ഘടകങ്ങള്‍ പരിഗണിച്ച സര്‍വേയിലൂടെയാണ് ഇത് വിലയിരുത്തിയത്. മികച്ച ക്രമസമാധാനപാലനത്തിനായുള്ള ് ‘ഇന്ത്യാ ടുഡേ’യുടെ അവാര്‍ഡ് കേരളത്തിന് ലഭിച്ചതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് മാധ്യമങ്ങളെ അറിയിച്ചത്.അവാര്‍ഡ് സെപ്റ്റംബര്‍ 14 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി സമ്മാനിക്കും.

Comments are closed.