മരിച്ചവരില്‍ കൂടുതലും 20-45 വയസിനിടയിലുള്ളവര്‍

swine_flu-rwന്യൂദല്‍ഹി: മറ്റു പകര്‍ച്ച പനികളെ അപേക്ഷിച്ച് പന്നിപ്പനി കൂടുതലായും ബാധിക്കുന്നത് യുവാക്കളയെന്ന് പഠനം.ലോകത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷവും 20-45 വയസിനിടയിലുള്ളവരാണ്. രോഗം ബാധിച്ച് 100 ഓളം പേര്‍ മരിച്ച ഇന്ത്യയിലും കണക്കുകള്‍ ഇതാണ് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ച പൂനെയില്‍ രോഗം ബാധിച്ചവരില്‍ കൂടുതലും 15-45 വയസിനിടയിലുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാകുന്നു. അതേ സമയം 60 വയസിനു മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് 10 ശതമാനം പേരില്‍ മാത്രമേയുള്ളൂ.

Subscribe Us:

അന്താരാഷ്ട്ര തലത്തില്‍ വര്‍ഷത്തിലും വിവിധ പനികളാല്‍ 500,000 പേര്‍ മരണത്തിന് കീഴടങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ മരിക്കുന്നവരില്‍ ഭൂരിപക്ഷവും മുതിര്‍ന്ന പൗരന്‍മാരാണ്. പ്രായമായവരില്‍ പ്രതിരോധ ശക്തിയില്‍ കുറവ് വരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭിവിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ബാധിച്ച ചില പനിയില്‍ നിന്നും പ്രതിരോധ ശേഷി ലഭിക്കുന്നത് കൊണ്ടാണ് മുതിര്‍ന്ന പൗരന്‍മാര്‍ പന്നിപ്പനിയില്‍ നിന്ന് രക്ഷപ്പെടുന്നതെന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ബിര്‍ സിങ് പറഞ്ഞു.

യൂറോപ്യന്‍ സെന്റര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്.

1. ലോകത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരില്‍ 51 ശതമാനം പേരും 20-45 വയസിനിടയിലുള്ളവരാണ്.

2. 60 ശതമാനത്തിനു മുകളില്‍ പ്രായമുള്ളവരില്‍ മരണം 12 ശതമാനം മാത്രം.

3. 65 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ മരിച്ചത് ഒരു ശതമാനം.

എച്ച് 1 എന്‍ 1 രണ്ടാം ഘട്ടമെത്തുമ്പോഴേക്കും ജനം സ്വയം പ്രതിരോധം നേടിക്കൊള്ളുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ. ഒരു തവണ എച്ച് 1 എന്‍ 1 രോഗം ബാധിച്ചാല്‍ ശരീരം ശക്തമായ പ്രതിരോധ സംവിധാനം കൈവരിക്കുമെന്ന് അപ്പോളോ ആശുപത്രിയിലെ ഡോ. സുരന്‍ജിത്ത് ചാറ്റര്‍ജി പറയുന്നു. രോഗം അവസാനിക്കുമ്പോഴേക്കും ലോകത്ത് രണ്ട് ബില്യണ്‍ ജനങ്ങള്‍ക്ക് രോഗം ബാധിക്കുമെന്നാണ് ലോക ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്.