Administrator
Administrator
ഗുണ്ടാ നേതാക്കളെ റിമാന്റു ചെയ്തു
Administrator
Thursday 10th September 2009 12:04pm

omprakash-rajeshതിരുവനന്തപുരം: പോള്‍ വധക്കേസില്‍ പ്രതികളായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും മറ്റൊരു കേസില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സബ് കോടതിയില്‍ ഹാജരാക്കി. ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. തുടര്‍ന്ന് ഇവരെ പൂജപ്പുര സെന്റര്‍ ജയിയിലേക്ക് കൊണ്ട് പോയി.

2004ല്‍ തിരുവനന്തപുരത്ത് ഒരാളുടെ കൈവെട്ടിയ കേസിലാണ് ഇപ്പോള്‍ റിമാന്റ് ചെയ്തത്. പോള്‍ വധമുള്‍പ്പെടെയുള്ള മറ്റു കേസുകള്‍ ഇവരെ കസ്റ്റഡിയില് വിട്ടുകിട്ടുന്നതിന് അതത് കോടതികളില്‍ അപേക്ഷ നല്‍കണം.

പോള്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയാണെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടുമെന്ന് ഓം പ്രകാശിന്റെ അഭിഭാഷകന്‍ പറഞ്ഞു. കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ കേസില്‍ ജാമ്യ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസിന്റെ വാദം കഴിഞ്ഞുവെന്നും വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയെന്നും അഭിഭാഷകന്‍ പറഞ്ഞു.

കോടതി വളപ്പിനുള്ളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാടില്ലെന്ന് പോലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് മാധ്യമങ്ങള്‍ ഇരുവരുടെയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.

Advertisement