schoolന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ തിക്കിലും തിരക്കിലും പെട്ട് അഞ്ച് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു.ഇവരില്‍ പത്തു പേരുടെ നില ഗുരുതരമാണ്.പരുക്കേറ്റവരെ ഗുരു തേഗ് ബഹദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കജൂറിഖാസിലെ പെണ്‍കുട്ടികള്‍ക്കായുള്ള സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു അപകടം.

ഇന്ന് രാവിലെ പ്രദേശത്ത് കനത്ത മഴയായിരുന്നു അനുഭവപ്പെട്ടത്. വെള്ളം കയറിയ ക്ലാസ് മുറിയില്‍ വൈദ്യുതി പ്രവഹിച്ചുവെന്ന് പ്രചരിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ഒന്നടങ്കം പുറത്തേക്ക് ഓടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് ഒരു കുട്ടി മരിച്ചെന്നും കുട്ടികള്‍ ധരിച്ചു. വിദ്യാര്‍ത്ഥികളെല്ലാം സ്‌കൂളിലെ ഒരു ഗേറ്റിലൂടെ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.പരിക്കേറ്റ കുട്ടികളെ ഷീലാ ദീക്ഷിത് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉത്തരവിട്ടു.