rahul-gandhi-rwചെന്നൈ: തമിഴ് ജനതയെ പാര്‍ട്ടിയില്‍ അണി ചേര്‍ക്കാന്‍ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. തമിഴ് ജനതയുടെ അരികിലേക്ക് പോവുകയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തന രേഖയെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളില്‍ സഞ്ചരിച്ച് തമിഴ് ജനത എന്താണ് ആഗ്രഹിക്കുന്നതെന്ന് നേരിട്ടറിയുമെന്നും ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഒറ്റക്കുമുന്നേറുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. നടന്‍ വിജയിനു മാത്രമല്ല കോണ്‍ഗ്രസ് ആശയങ്ങളുമായി യോജിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്കു വരാം. താല്‍പര്യമെങ്കില്‍ രജനികാന്തിനും കോണ്‍ഗ്രസില്‍ ചേരാവുന്നതാണ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുമെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് തനിക്ക് വ്യക്തിപരമായ അഭിപ്രായമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

Subscribe Us:

യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് തന്റെ പ്രഥമ ലക്ഷ്യം. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസില്‍ മാത്രമല്ല ഗ്രൂപ്പിസം എല്ലാ പാര്‍ട്ടിയിലും ദേശായാടിസ്ഥാനത്തിലുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം തടയാന്‍ ശ്രമിക്കും. ഡി.എം.കെയുമായി കോണ്‍ഗ്രസിന് നല്ലബന്ധമാണുള്ളതെന്നും രാഹുല്‍ ഗാന്ധി ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.