Categories

മെക്‌സിക്കന്‍ വിമാനം റാഞ്ചി; സുരക്ഷിതമായി ഇറക്കി

flores-rwമെക്‌സികോ സിറ്റി: മെക്‌സികോയിലെ കാന്‍കം റിസോര്‍ട്ട് സിറ്റിയില്‍നിന്നും 104 യാത്രക്കാരുമായി പറന്നുയര്‍ന്ന എയ്‌റോ മെക്‌സിക്കന്‍ വിമാനം പുരോഹിതന്‍ റാഞ്ചി. വിമാനം പിന്നീട് മെക്‌സികോ സിറ്റി വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിലെ 104 യാത്രക്കാരും സുരക്ഷിതരാണ്.

ജോസ് മാര്‍ ഫ്‌ളോര്‍സ് (44) എന്ന ബൊളീവിയന്‍ പുരോഹിതതാണ് വിമാനം റാഞ്ചിയതെന്ന് പോലീസ് പറഞ്ഞു. വിമാനത്തില്‍ 09-09-09 എന്ന ഡേറ്റ് സാത്താന്റെ നമ്പരായ 666 തിരിച്ചിട്ടതാണെന്നതിനാലാണ് താന്‍ വിമാനം റാഞ്ചിയതെന്ന് ഇയാള്‍ പറഞ്ഞതായി മെക്‌സികോയുടെ സുരക്ഷാ മന്ത്രി ജനറോ ഗ്രേസ്യ ലൂണ വാര്‍ത്താ ലേഖകരോട് പറഞ്ഞു. വിമാനം റാഞ്ചാനായി വ്യാജ ബോംബാണ് ഉപയോഗിച്ചത്.

മെക്‌സിക്കോയില്‍ വലിയ ദുരന്തം സംഭവിക്കാന്‍ പോകുകയാണെന്നും വിമാനം മെക്‌സികോ നഗരത്തിനു ചുറ്റും ഏഴുവട്ടം പറപ്പിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ പതിനേഴ് വര്‍ഷമായി മെക്‌സികോയില്‍ പുരോഹിതനായി പ്രവര്‍ത്തിക്കുന്ന ജോസ് മാര്‍ ഫ്‌ളോര്‍സിനൊപ്പം എട്ടു പേരെക്കൂടി പിടികൂടിയിരുന്നെങ്കിലും അവരെ പിന്നീട് വിട്ടയച്ചു. പരിശോധനയില്‍ വിമാനത്തില്‍ ബോംബുകളോ സ്‌ഫോടകവസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Comments are closed.

‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന