Categories

മികച്ചഎം.എല്‍.എ: ആര്യാടന്‍

aryadan-muhammed-rwമലപ്പുറം:ഇരുപത്തിയഞ്ച് വര്‍ഷത്തോളം പരിചയമുള്ള എംഎല്‍എയേപ്പോലെയായിരുന്നു നിയമസഭയിലെ മേഴ്‌സി രവിയുടെ ആദ്യ പ്രസംഗം പോലുംമെന്ന് ആര്യാടന്‍ മുഹമ്മദ് എംഎല്‍എ. തീര്‍ത്തും സുഖമില്ലാതെ അവശയായി കഴിഞ്ഞ കാലയളവില്‍ പോലും താന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഉന്നയിക്കുവാനുള്ള ആത്മാര്‍ഥത മേഴ്‌സി രവി കാട്ടിയെന്നും അദ്ദേഹം അനുസ്മരിച്ചു.

ഏറ്റവും ദുഃഖകരമായ ദിനമാണിത്. സത്യസന്ധതയും ആത്മാര്‍ഥതയുമായിരുന്നു അവരുടെ കൈമുതല്‍ .വയലാര്‍ രവിയുമായുള്ള വിവാഹം മുതല്‍ അവരെ അറിയാം. ഏത് പ്രതിസന്ധിഘട്ടത്തെയും നേരിടാനുള്ള അവരുടെ കഴിവ് മാതൃകയാണ്.വനിതകളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മേഴ്‌സി രവി പ്രത്യേക ശ്രദ്ധപുലര്‍ത്തിയതായും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.