Administrator
Administrator
പഴശ്ശിരാജ ഒക്ടോബര്‍ രണ്ടിന് തിയേറ്ററില്‍
Administrator
Thursday 10th September 2009 10:34am

pazhassi-raja-14-rwമമ്മൂട്ടി നായനാകുന്ന പഴശ്ശിരാജ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും. സിനിമയെക്കുറിച്ചുളള വെബ്‌സൈറ്റ് ചെന്നൈയില്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. എം ടി, ഹരിഹരന്‍, മമ്മൂട്ടി ടീം ഒന്നിക്കുന്ന പഴശ്ശിരാജ ആറു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. ഗോകുലം മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്ടായ ചിത്രത്തിന് മുപ്പതു കോടി രൂപയാണ് ചെലവായത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ ചെറുത്തുനിന്ന ശക്തനായ പോരാളിയായിരുന്നു പഴശ്ശിരാജയെന്ന് വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങില്‍ നടന്‍ മമ്മൂട്ടി പറഞ്ഞു. പോരാട്ടത്തിനിടെ രാജ്യവും സ്വത്തും മകനെപോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ജനകീയ പിന്തുണയായിരുന്നു പഴശ്ശിരാജയുടെ കരുത്ത്.

തമിഴ് നടന്‍ ശരത്കമാര്‍, മനോജ് കെജയന്‍, സുരേഷ് കൃഷ്ണ, കനിഹ, പദ്മപ്രിയ എന്നിവര്‍ സിനിമയില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം പകര്‍ന്നത്. ചിത്രത്തിന്റെ ശബ്ദമിശ്രണത്തിനായി ഓസ്‌കാര്‍ ജേതാവ് റസൂല്‍പൂക്കുട്ടി സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisement