തിരുവനന്തപുരം: തീവ്രവാദ ബന്ധമാരോപിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ പോലീസ് പിടികൂടിയ വയനാട് കടച്ചിക്കുന്ന് കോയപ്പതോടി വീട്ടില്‍ കബീറിന് ജാമ്യം അനുവദിച്ചു. കുവൈത്തിലേക്ക് പോകാനായി വിമാനത്തില്‍ കയറിയ കബീറിനെ വിമാനം നിര്‍ത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയ ഇയാള്‍ക്ക് തീവ്രവാദിബന്ധമില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. െ്രെകം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എം. ശേഖരന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം. 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആര്‍.ആര്‍. കമ്മത്ത്, കബീറിനെ ജയില്‍മോചിതനാക്കിയത്.

കുവൈത്തിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ആഗസ്ത് 30ന് രാവിലെയാണ് ഏഴിന് കബീര്‍ പിടിയിലായത്. പറന്നുയര്‍ന്ന കുവൈത്ത് എയര്‍വേയ്‌സ് വിമാനം തിരിച്ചിറക്കിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന ഇയാളെ കസ്റ്റഡിയിലെടുത്തത്.