Categories

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചു

stethoscope-rwതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇവരുടെ ശമ്പളം പരിഷ്‌കരിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുപ്രകാരം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കു യു.ജി.സി സ്‌കെയില്‍ ശമ്പളം ലഭിക്കും. ഇതോടെ ഡോക്ടര്‍മാരുടെ ശമ്പളം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും

രോഗികളെ പരിശോധിക്കുന്നതിനുള്ള അലവന്‍സ് അടിസ്ഥാനശമ്പളത്തിന്റെ 15 ശതമാനവും, നോണ്‍ പ്രാക്ടീസിങ് അലവന്‍സായി അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനവും നല്‍കും. പുതിയ പരിഷ്‌കരണം നടപ്പിലാകുമ്പോള്‍ ഡോക്ടര്‍മാരുട ജോലി സമയവും കൂടും.

ശമ്പളം വര്‍ധിപ്പിക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യം അംഗീകരിക്കപ്പെട്ടുവെങ്കിലും സ്വാകാര്യ പ്രാക്ടീസ് നിരോധനം അംഗീകരിക്കില്ലെന്ന് മെഡിക്കല്‍കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ പ്രതികരിച്ചു.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെത്തിയ കെ.സുരേഷ് കുമാറിന്റെ നിയമനക്കാര്യവും സ്മാര്‍ട്ട് സിറ്റി പ്രശ്‌നവും മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.