Categories

മന്ത്രിസഭാ രേഖ നല്‍കിയത് വിവരാവകാശ നിയമപ്രകാരം

vs-achuthanandan1

തിരുവനന്തപുരം: എസ്.എന്‍.സി ലാവലിന്‍ കേസില്‍ പിണറായി വിജയന് സുപ്രീം കോടതിയില്‍ നല്‍കാന്‍ മന്ത്രിസഭാ രേഖകള്‍ നല്‍കിയത് വിവരാവകാശ നിയമപ്രകാരമാണെന്ന് ‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനന്. പ്രശ്‌നത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന സ്ബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ തീരുമാനമെടുത്ത വിഷയങ്ങളില്‍ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ല. മുന്‍പും ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

നേരത്തെ ഈ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നല്‍കിയ നോട്ടീസ് സ്പീക്കര്‍ നിരസിച്ചതിനേ തുടര്‍ന്നാണ് സബ്മിഷനായി പരിഗണിച്ചത്. ഇതെ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചു.

വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജാണ് നോട്ടീസ് നല്‍കിയത്. ഇത് വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളിലെ അന്വേഷണ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയും പറഞ്ഞു. തുടര്‍ന്ന് ആദ്യത്തെ സബ്മിഷനായി വിഷയം ചര്‍ച്ച ചെയ്യാമെന്ന സ്പീക്കറുടെ ഉറപ്പില്‍ പ്രതിപക്ഷം ബഹളം അവസാനിപ്പിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.