Administrator
Administrator
ജെറ്റ് എയര്‍വേയ്‌സ്: മൂന്ന് പൈലറ്റുമാരെ പുറത്താക്കി; സമരം ബുധനാഴ്ചയും തുടരും
Administrator
Tuesday 8th September 2009 11:27pm

jet-airways-rwമുംബൈ: ജെറ്റ് എര്‍വേയ്‌സില്‍ പ്രതിഷേധ സൂചകമായി കൂട്ട മെഡിക്കല്‍ അവധിയെടുത്ത പൈലറ്റുമാര്‍ക്കെതിരെ കമ്പനി നടപടി തുടങ്ങി. ജോലിക്ക് ഹാജരാകാത്ത മൂന്ന് പൈലറ്റുമാരെ അധികൃതര്‍ പിരിച്ചുവിട്ടു. സുഹല്‍ ജെയ്ന്‍, വെങ്കട് വിനോദ്, രശ്മി ഗൗര്‍ എന്നിവരാണ് പിരിച്ചുവിടപ്പെട്ടത്. മെഡിക്കല്‍ അവധിയെടുത്ത ഇവരെ പരിശോധിക്കാന്‍ വീട്ടില്‍ ഡോക്ടറെത്തിയപ്പോള്‍ പരിശോധനക്ക് അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

സമരം ആഭ്യന്തര വ്യോമയാന ഗാതാഗതത്തെ ഗുരുതരമായി ബാധിക്കുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. സമരത്തിനെതിരെ എസ്മ അടക്കമുളള കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതിനിടെയാണ് എയര്‍ലൈന്‍സും സമരക്കാരോടുള്ള നിലപാട് കര്‍ശനമാക്കുന്നത്. എസ്മ പ്രയോഗിക്കേണ്ടതുണ്ടോ എന്നു വിശദമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, തൊഴില്‍ സെക്രട്ടറി എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസയച്ചു.

അതേസമയം പൈലറ്റുമാരുടെ കൂട്ട മെഡിക്കല്‍ അവധി ബുധനാഴ്ചയും തുടര്‍ന്നേക്കുമെന്നാണ് സൂചന. പൈലറ്റുമാരോട് സമരം അവസാനിപ്പിക്കാന്‍ മുബൈ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സമരത്തിനെതിരെ ജെറ്റ് എയര്‍വേയ്‌സ് ഇന്നലെ കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ അവധിയെടുത്ത തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. മെഡിക്കല്‍ പരിശോധനക്കായി പൈലറ്റുമാരുടെ വീട്ടിലെത്തിയതിന് ഡോക്ടര്‍മാര്‍ക്കെതിരെ പോലീസിന് പരാതി നല്‍കാനും ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്. രാത്രി സമയത്താണ് ഡോക്ടര്‍മാര്‍ പൈലറ്റുമാരുടെ വീട്ടിലെത്തിയതെന്നും സംഘടന വ്യക്തമാക്കി.

എന്നാല്‍ അവധിയെടുക്കില്ലെന്ന് പൈലറ്റുമാര്‍ നല്‍കിയ ഉറപ്പ് അവര്‍ ലംഘിച്ചിരിക്കയാണെന്ന് ജെറ്റ് എയര്‍വേയ്‌സ് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ സരോജ് ദത്ത് പറഞ്ഞു. നോട്ടീസൊന്നുമില്ലാതെയാണ് പൈലറ്റുമാര്‍ സമരം തുടങ്ങിയത്. സമരം പിന്‍വലിക്കുകയാണെന്ന് അവരുടെ സംഘടന പറഞ്ഞെങ്കിലും പിന്നീട് പൈലറ്റുമാര്‍ കൂട്ട അവധിയെടുക്കുകയായിരുന്നു. പൈലറ്റുമാരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ജറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ വ്യക്തമാക്കി.

നേരത്തെ രണ്ടു ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് പൈലറ്റുമാര്‍ കുട്ട അവധിയെടുത്തത്. പൈലറ്റുമാരുടെ കൂട്ട അവധിയെ തുടര്‍ന്ന് ആഭ്യന്തര വ്യോമയാന മേഖലയിലെ 200 ഓളം സര്‍വീസുകള്‍ റദ്ദാക്കുകയും 13,000 യാത്രക്കാരെ അത് ബാധിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് രാജ്യാന്തര സര്‍വീസുകളും 113 തദ്ദേശീയ സര്‍വീസുകളുമാണ് റദ്ദാക്കിയത്.


htt

Advertisement