Categories

തരൂരും കൃഷ്ണയും പഞ്ചനക്ഷത്ര ഹോട്ടല്‍ വിട്ടു

shashi_tharoor-rwന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയും സഹമന്ത്രി ശശി തരൂരും മൂന്ന് മാസത്തെ ന്യൂഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടല്‍ താമസം അവസാനിപ്പിച്ചു. മന്ത്രിമാരെന്ന നിലയില്‍ ഇവിടെ കഴിഞ്ഞു വന്ന ഇവരോട് ഹോട്ടല്‍ വിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയാണ് സര്‍ക്കാരിന് വേണ്ടി ഇരുവരോടും പഞ്ചനക്ഷത്ര ഹോട്ടലിലെ വാസം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചത്. ‘പഞ്ചനക്ഷത്രവാസം’ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഹാനികരമാണെന്ന് മുഖര്‍ജി വ്യക്തമാക്കിയിരുന്നു.

എസ്.എം കൃഷ്ണ സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലുള്ള ഹോട്ടല്‍ മൗര്യ ഷെരാട്ടണിലും തരൂര്‍ മാന്‍ സിങ്ങ് റോഡിലുള്ള ഹോട്ടല്‍ താജ് മഹലിലുമാണ് താമസിച്ചിരുന്നത്. സപ്തംബര്‍ ഒന്നിന് ഇവിടെ നിന്ന് തരൂര്‍ മാറിയെന്നും ഇപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ നേവി ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.