Categories

പ്രാണേഷ് വധം: വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് മോഡി സര്‍ക്കാര്‍

narendar-modi-rwഅഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്‌കര്‍ സംഘമെന്ന് ആരോപിച്ച് മലയാളി യുവാവ് പ്രാണേഷ് കുമാര്‍ (ജാവേദ് ഗുലാം ഷെയ്ഖ്), പതിനേഴുകാരി ഇഷ്‌റത് ജഹാന്‍ എന്നിവര്‍ ഉള്‍പ്പെടെ നാലുപേരെ വധിച്ചതു പോലീസിന്റെ വ്യാജ ഏറ്റുമുട്ടലിലാണെന്നു ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ വ്യക്തമാക്കി.

മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് എസ്.പി. തമാംഗിന്റെ കണ്ടെത്തല്‍ അസാധുവാണണെന്നും ഗുജറാത്ത് സര്‍ക്കാര്‍ വക്താവ് ജയ് നാരായണ്‍ വ്യാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ ആരോപണ വിധേയരായ പോലീസുകാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമാങ് റിപ്പോര്‍ട്ട് തിരക്കിട്ട് തയ്യാറാക്കിയതാണ്.ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ ഭീകരബന്ധം കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയതാണെന്നും വ്യാസ് അവകാശപ്പെട്ടു.ജാവേദ് എന്ന പ്രാണേഷ് കുമാറിന് ഹിന്ദു, മുസ്‌ലീം പേരുകളില്‍ നിരവധി പാസ്‌പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.അതേസമയം 2001 മുതല്‍ ഗുജറാത്തില്‍ നടന്ന എല്ലാ ഏറ്റുമുട്ടലുകളെക്കുറിച്ചും അന്വേഷിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം 2004 ജൂണ്‍ 15നു പുലര്‍ച്ചെ നാലു മണിക്കാണു പ്രാണേഷ്, ഇഷ്‌റത്, അംജദ് അലി (രാജ്കുമാര്‍ അക്ബര്‍ അലി റാണ), ജിസാന്‍ ജോഹര്‍ അബ്ദുല്‍ ഗനി എന്നിവര്‍ കൊല്ലപ്പെട്ടത്. ഇവരെ പോലീസ് ആസൂത്രിതമായി വധിക്കുകയായിരുന്നുവെന്നാണു മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് എസ്.പി. തമാംഗിന്റെ റിപ്പോര്‍ട്ടിലുള്ളത്. നാലുപേര്‍ക്കും ലഷ്‌കറുമായി ബന്ധമില്ലെന്നും മജിസ്‌ട്രേട്ട് വ്യക്തമാക്കിയിരുന്നു.

ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്നും മകളെ പൊലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്നും ആരോപിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ജഹാന്റെ മാതാവ് ഷമീന ഹര്‍ജി നല്‍കിയതോടെയാണു കേസിന്റെ ഗതി മാറിയത്.വെടിവച്ചുകൊല്ലാന്‍ നേതൃത്വംനല്‍കിയ ക്രൈം ബ്രാഞ്ച് തന്നെ അന്വേഷണം നടത്തുന്നതിനെയാണ് അമ്മ ചോദ്യംചെയ്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രാണേഷിന്റെ പിതാവ് താമരക്കുളം മണലാടി തെക്കതില്‍ എം.ആര്‍. ഗോപിനാഥപിള്ള സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.

2004 നവംബര്‍ 26ന് സൊഹ്‌റാബുദ്ദീന്‍ ശൈഖ് എന്നയാളെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കൊലപ്പെടുത്തിയതെന്ന് 2007 മാര്‍ച്ചില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. തെളിവ് നശിപ്പിക്കാനായി ഇയാളുടെ ഭാര്യ കൗസര്‍ബിയെ പോലീസ് കൊന്നുകത്തിക്കുകയും ചെയ്തുവെന്ന് പിന്നീട് വ്യക്തമായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.