കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വനിതാ വിഭാഗമായ മുസ്ലിം ഗേള്‍സ് ഏന്റ് വുമന്‍സ് മൂവ്‌മെന്റ് (എം.ജി.എം) കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ ഇഫ്ത്വാര്‍ സംഗമം ഇന്ന് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടക്കും. വിശുദ്ധ ഖുര്‍ആന്‍ കാലത്തിന്റെ മുമ്പില്‍ എന്ന വിഷയത്തില്‍ സയ്യിദ് അബ്ദുര്‍ഹ്മാന്‍ ക്ലാസെടുക്കും. എം.ജി.എം ടെലി ക്വിസ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.