Categories

പോള്‍ വധം: സഭ സ്തംഭിച്ചു

keralaniyamasbha-rwതിരുവനന്തപുരം: പോള്‍ വധവുമായി ബന്ധപ്പെട്ട് കണ്ടെടുത്ത കത്തി പോലീസ് നിര്‍മ്മിച്ചതാണെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.

ആഭ്യന്തരമന്ത്രി രാജിവെച്ച് അന്വേഷിക്കണമെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോടിയേരിക്കും പോലീസിനുമെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.