Categories

പോള്‍ വധം: കത്തിവിവാദത്തെക്കുറിച്ച് എ.ഡി.ജി.പി അന്വേഷിക്കും

paul-georgem1തിരുവനന്തപുരം: പോള്‍ വധവുമായി ബന്ധപ്പെട്ട ‘എസ്’ ആകൃതിയിലുള്ള കത്തി വിവാദമായ സാഹചര്യത്തില്‍ ഇതെക്കുറിച്ച് എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. അന്വേഷണം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്നോട് കത്തി നിര്‍മ്മിക്കാന്‍ പോലീസാണ് നിര്‍ദേശിച്ചതെന്ന് ആലപ്പുഴയിലെ കൊല്ലപ്പണിക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ആഭ്യന്തരമന്ത്രി രാജിവെച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സ്പീക്കര്‍ ഇതിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.