Categories

പൈലറ്റുമാര്‍ കൂട്ട അവധിയില്‍: ജെറ്റ് എയര്‍വേയ്‌സ് സര്‍വ്വീസ് മുടങ്ങി

jetairways_0-12rwന്യൂഡല്‍ഹി: പ്രതിഷേധ സൂചകമായി ജീവനക്കാര്‍ കൂട്ടഅവധിയെടുത്തതിനെ തുടര്‍ന്ന് ജറ്റ് എയര്‍വെയ്‌സ് ഇരുപതോളം വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചു. കൂടുതല്‍ വിമാനങ്ങളെ ഇത് ബാധിക്കുമെന്നാണ് അറിയുന്നത്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ജയ്പൂര്‍, ഭോപാല്‍ തുടങ്ങിയ എയര്‍പോര്‍ട്ടുകളിലായി 640 പൈലറ്റുമാരാണ് മെഡിക്കല്‍ ലീവെടുത്തിരിക്കുന്നത്. രണ്ട് ജീവനക്കാരെ അച്ചടക്കനടപടിയുടെ ഭാഗമായി ജോലിയില്‍നിന്ന് പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് പൈലറ്റുമാരുടെ കൂട്ട അവധി.

മുംബൈയില്‍നിന്ന് രാവിലെ പുറപ്പെടേണ്ട ഏഴും ഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട ഒമ്പതും വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. പൈലറ്റുമാര്‍ സമരം ചെയ്യുന്നത് നിയമവിധേയമല്ലാത്തതിനാല്‍ മെഡിക്കല്‍ ലീവെടുക്കുകയായിരുന്നു.

എന്നാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറക്കാന്‍ നടപടിയെടുക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇവര്‍ക്ക് മറ്റ് ഫ്‌ളൈറ്റുകളില്‍ യാത്രാ സൗകര്യമൊരുക്കും. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ തിരിച്ച് നല്‍കുകയോ മറ്റൊരു ദിവസം ബുക്കിങിന് അവസരം നല്‍കുകയോ ചെയ്യുമെന്നും അവര്‍ അറിയിച്ചു.

എന്നാല്‍ സംഭവത്തില്‍ യാത്രക്കാര്‍ ക്ഷുഭിതരാണ്. ‘എല്ലാ വിമാനവും കൃത്യസമയത്ത് പോതുമെന്നാണ് അവര്‍ അറിയിച്ചത്. വിമാനത്താളത്തില്‍ യാത്രക്ക് തയ്യാറായെത്തിയ തങ്ങളെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. വിമാനം പുറപ്പെടുമോ ഇല്ലയോ എന്ന് പോലും ആരും തങ്ങളെ അറിയിച്ചില്ല’ യാത്രക്കാര്‍ ആരോപിച്ചു.

യാത്രക്കാര്‍ ഫ്‌ളൈറ്റ് വിവരം ലഭ്യമാകാന്‍ 022-39893333 നമ്പറില്‍ ബന്ധപ്പെടണമെന്ന് ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.