Categories

സ്മാര്‍ട്ട് സിറ്റി: പുതിയ പാട്ടക്കരാര്‍ ഉടന്‍

smart_city_kochi_logo-rwതിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ പുതിയ പാട്ടക്കരാര്‍ ഉടന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാതനന്ദന്‍. നിയമസഭാ സമ്മേളനത്തില്‍ ചോദ്യോത്തരവേളയില്‍ മറുപടിപറയുകയായിരുന്നു മുഖ്യമന്ത്രി.

ടീകോമിന്റെ പുതിയ ആവശ്യങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഒമ്പതിന് ടീകോമുമായി ചര്‍ച്ച നടക്കും. ആഗോള സാമ്പത്തിക മാന്ദ്യം പദ്ധതിയെ ബാധിച്ചിട്ടില്ല. ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി തുടരാമെന്നാണ് ടീകോം അറിയിച്ചത്. ടീകോമുമായുള്ള ചര്‍ച്ചയുടെ ഫലം വ്യക്തമായ ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കും.

Comments are closed.