Categories

വംശീയാക്രമണം: ലണ്ടനില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ikramul-haq-jpg1

ലണ്ടന്‍: ബ്രിട്ടനില്‍ വീണ്ടും വംശീയാതിക്രമം. പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ 67കാരനെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു കൊന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള ഇക്‌റാമുല്‍ ഹഖാണ് കൊല്ലപ്പെട്ടത്. മൂന്നു വയസ്സുള്ള കൊച്ചുമകളുടെ മുന്നിലിട്ടായിരുന്നു ആക്രമണം. ആക്രമണം വംശീയമാണെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞു വരുമ്പോഴായിരുന്നു ആക്രമണം. 20ഓളം പേര്‍ ഹഖിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡരികിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.യില്‍ ആക്രമണരംഗങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 12ഉം 14ഉം 15ഉം വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളുടെ പേരില്‍ വംശീയ ആക്രമണത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്.

തെക്കന്‍ ലണ്ടനിലെ ടൂട്ടിങിലാണ് ആക്രമണം നടന്നത്. ഏതാനും മിനിറ്റ് മുമ്പ് ഒരു നാല്‍പ്പതുകാരനെയും ഇതേ സംഘം ആക്രമിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള നിരവധി പേര്‍ താമസിക്കുന്ന സ്ഥലമാണ് ടൂട്ടിങ്. ഒരാഴ്ച മുന്‍പ് മൂന്ന് വയോധികര്‍ വംശീയ ആക്രമണത്തിനിരയായതിനു പിന്നാലെയാണ് വീണ്ടും ഇന്ത്യക്കാരന്‍ മര്‍ദനത്തിനിരയായത്.

ഇഖ്‌റാമുല്‍ ഹഖ് കൊല്‍ക്കത്തയില്‍ നിന്ന് ജോലിക്കായി 37 വര്‍ഷങ്ങള്‍ക്കു മുന്‍പ് അയര്‍ലന്‍ഡിലെത്തിയതാണ്. അവിടെനിന്ന് 1980 ല്‍ അദ്ദേഹം ലണ്ടനിലെത്തി. തുണിക്കച്ചവടം ചെയ്ത ഹഖ് പിന്നീട് വികലാംഗര്‍ക്കുള്ള ആശ്രയകേന്ദ്രത്തില്‍ വാര്‍ഡനായി ജോലി ചെയ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.