Categories

2011 മുതല്‍ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ നിര്‍ബന്ധമില്ല

kapil-sibal_-rwന്യൂദല്‍ഹി: 2011 മുതല്‍ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍. ഈ അധ്യായന വര്‍ഷം പരീക്ഷ ഉണ്ടാകും. എന്നാല്‍ മാര്‍ക്കിനു പകരം ഗ്രേഡിങ് സമ്പ്രദായമായിരിക്കും. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഐച്ഛികമാക്കുന്നതോടെ പതിനൊന്നാം ക്ലാസ് പ്രവേശനം ഇന്റേണല്‍ അസസ്‌മെന്റിനെ ആസ്പദമാക്കിയായിരുക്കുമെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം കുറക്കാനാണ് തീരുമാനമെന്നും കബില്‍ സിബല്‍ വ്യക്തമാക്കി.

എ1, എ2, ബി1, ബി2, സി1, സി2, ഡി, ഇ1, ഇ2 എന്നിങ്ങനെയായിരിക്കും ഗ്രേഡിംങ്. എന്നാല്‍ മറ്റ് സ്‌കൂളുകളിലേക്ക് മാറുന്നവര്‍ക്കോ പ്രി യൂനിവേഴ്‌സിറ്റി കോഴ്‌സുകള്‍ക്ക് പോകുന്നവര്‍ക്കോ ആവശ്യമെങ്കില്‍ പരീക്ഷക്കിരിക്കാന്‍ അവസരമുണ്ടാകും. അതേ സ്‌കൂളില്‍ പഠിക്കുന്നവരായാലും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയാണെങ്കില്‍ പരീക്ഷ നടത്തും.

സി.ബി.എസ്.ഇ ചെയര്‍മാന്‍ വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘമാണ് ഗ്രേഡിംഗ് പരഷ്്കരണത്തിനുള്ള രൂപ രേഖ തയ്യാറാക്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.