Categories

മന്ത്രിസഭാ രേഖ ചോര്‍ച്ച: ദേശാഭിമാനി വാര്‍ത്തക്കെതിരെ പി സി ജോര്‍ജ്

pcjo-rwകോട്ടയം: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് മന്ത്രി സഭാ രഹസ്യങ്ങള്‍ ചോര്‍ന്നതിനെച്ചൊല്ലി വിവാദം തുടരുന്നു. രേഖ ചോര്‍ന്നതല്ലെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണെന്നുമുള്ള ദേശാഭിമാനി പത്രത്തിന്റെ വാദത്തിനെതിരെ കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എ രംഗത്ത് വന്നു.

പിണറായി വിജയന്‍ കോടതിയില്‍ ഹാജരാക്കിയ ക്യാബിനറ്റ് നോട്ടുകള്‍ വിവരാവകാശ നിയമപ്രകാരം നേടിയതാണെന്ന് ദേശാഭിമാനി ദിനപത്രത്തില്‍ വന്ന വാര്‍ത്ത പച്ചക്കള്ളവും വസ്തുതാ വിരുദ്ധവുമാണെന്ന് പി.സി.ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ചോര്‍ച്ച നടന്നത് ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്റെ സമ്മതത്തോടെയാണെന്നും ആഭ്യന്തര മന്ത്രി രാജി വക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി വിജയന്‍ മന്ത്രി സഭാ രേഖ ആര്‍.ടി.ഐ പ്രകാരം വാങ്ങിയതാണെങ്കില്‍ അതിനുള്ള പണമടച്ചത് ഏതു ട്രഷറിയിലാണെന്ന് വ്യക്തമാക്കണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. പിണറായി കോടതിയില്‍ സമര്‍പ്പിച്ച മന്ത്രിസഭാ രേഖ ലഭിച്ചത് ആര്‍.ടി.ഐ പ്രകാരമാണെങ്കില്‍ അതില്‍ രേഖ നല്‍കിയ ഉദ്യോഗസ്ഥന്റെ ഒപ്പും സീലുമില്ല. ആര്‍.ടി.ഐ പ്രകാരം നല്‍കുന്ന ഏതു രേഖയിലും നല്‍കിയ ഉദ്യോഗസ്ഥന്റെ ഒപ്പുണ്ടാവണം.

കൊച്ചിയിലെ അഭിഭാഷകനും തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകനും ആര്‍.ടി.ഐ പ്രകാരം അപേക്ഷിച്ചിട്ടു കിട്ടാതിരുന്ന രേഖ പിണറായിക്ക് നാലു ദിവസത്തിനകം കിട്ടിയതെങ്ങനെയെന്ന് വ്യക്തമാക്കണം. നേരത്തെ അപേക്ഷിച്ചവരോട് ഇത് ആര്‍.ടി.ഐ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയത്. മന്ത്രിസഭാ രേഖയുടെ കസ്‌റ്റോഡിയന്‍ മുഖ്യമന്ത്രിയാണെന്നിരിക്കെ വിജിലന്‍സി വിഭാഗത്തിന്റെ ഇന്‍ഫോര്‍മേഷന്‍ ഓഫിസര്‍ രേഖ നല്‍കിയതെങ്ങനെയെന്ന് വ്യക്തമാക്കണം.

ഗവര്‍ണറെ കക്ഷിയാക്കി കേസു കൊടുത്തത് പി.ബി തീരുമാനത്തിനു വിരുദ്ധമാണെന്നു കാണിച്ച് സീതാറാംയെച്ചൂരി നല്‍കിയ കത്ത് പി.ബി പരിഗണിക്കുമെന്നുള്ളതു കൊണ്ടാണ് പിണറായി പി.ബിക്ക് പോകാത്തതെന്നും സെക്രട്ടറിക്ക് കള്ളപ്പനിയാണെന്നും ജോസഫ് ആരോപിച്ചു. പിണറായിക്ക് രേഖകള്‍ നല്‍കിയ ഇന്‍ഫോര്‍മേഷന്‍ ഓഫിസര്‍ ടി വേണുഗോപാല്‍ സി.പി.ഐ.എം സെക്രട്ടറിയേറ്റ് ബ്രാഞ്ച് അംഗമാണെന്നും ജോര്‍ജ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.