Categories

വൈ എസ് ആറിന്റെ മരണം സി ബി ഐ അന്വേഷിക്കും

rajasheghara-reddyഹൈദരാബാദ്: ആന്ധ്രാമുഖ്യമന്ത്രിയായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഡിയും നാലു പേരും ഹെലികോപ്ടര്‍ തകര്‍ന്ന് മരിക്കാനിടയായ സംഭവത്തെ കുറിച്ച് സി ബി ഐ അന്വേഷണം നടത്തുമെന്ന് ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി സബിതാ ഇന്ദ്ര റെഡ്ഡി അറിയിച്ചു.ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ഈ ആവശ്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം അനുകൂലമായി പ്രതികരിച്ചതായും പി സബിത ഇന്ദ്ര റെഡ്ഡി പറഞ്ഞു.

ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രി റോസയ്യയെ അറിയിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാന ക്രൈം വകുപ്പ് നടത്തുന്ന അന്വേഷണം തുടരുമെന്നും അവര്‍ അറിയിച്ചു. വിരമിച്ച ഐ.പി.എസ് ഓഫീസര്‍ എം.ആര്‍ റെഡ്ഡി, മുന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ എച്ച്.എസ് കോല എന്നിവരാണ് സംസ്ഥാന െ്രെകം വകുപ്പിന്റെ അന്വേഷണ ചുമതല വഹിക്കുന്നത്.കഴിഞ്ഞ ബുധനാഴ്ചയാണ് വൈ.എസ്.ആറും മറ്റു നാലു പേരും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ കുര്‍ണൂലില്‍ തകര്‍ന്ന് വീണത്.

Comments are closed.