Administrator
Administrator
മലയാളി കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍
Administrator
Monday 7th September 2009 10:33pm

gujarat-police-rwന്യൂഡല്‍ഹി: ഗുജറാത്തില്‍ വച്ച് മലയാളിയായ  പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഷെയ്ഖ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്.
മജിസ്‌ട്രേറ്റ് തല അന്വേഷണത്തിലാണ് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്.2004 ജൂണ്‍ 15 നാണ് ആലപ്പുഴ സ്വദേശി പ്രാണേഷ് കുമാര്‍ഉള്‍പ്പടെ നാല്       പേര്‍ കൊലചെയ്യപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരാണെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചായിരുന്നു നാലു പേരെയും പോലീസ് വെടിവെച്ച് കൊന്നത്.

ഗുജറാത്തില്‍ പോലീസിന്റെ വെടിയേറ്റ് മകന്‍ മരിച്ചതിനെക്കുറിച്ചു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രാണേഷ് കുമാറിന്റെ പിതാവ് ആലപ്പുഴ തെക്കേതില്‍ എം.ആര്‍. ഗോപിനാഥപിള്ളയാണ് കോടതിയെ സമീപിച്ചെത്.ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഡി.ജി.പി, ഡി.ഐ.ജി ഡി.ജി. വന്‍സാര, സിബിഐ, കേരള സര്‍ക്കാര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ തുടങ്ങി 12 പേരെ പ്രതിചേര്‍ത്തായിരുന്നു ഹര്‍ജി. ഡി.ഐ.ജി ഡി.ജി. വന്‍സാര കുപ്രസിദ്ധമായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളിലൂടെയാണു കൊല്ലപ്പെട്ടതു തന്റെ മകനാണെന്നു ഗോപിനാഥപിള്ള തിരിച്ചറിഞ്ഞത്.

Advertisement