Administrator
Administrator
പോള്‍ എം. ജോര്‍ജ് വധം: പ്രതികളെ തെളിവെടുത്തു
Administrator
Monday 7th September 2009 10:16am

muthoot

ആലപ്പുഴ: പോള്‍ എം. ജോര്‍ജ് വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജയചന്ദ്രന്‍, സത്താര്‍ എന്നിവരെ തിരുവല്ലയിലെ ലോഡ്ജ്, ചങ്ങനാശേരിയിലെ ബാര്‍, സത്താറിന്റെ
വീട് എന്നിവിടങ്ങളില്‍ തെളിവെടുത്തു. കാരി സതീഷ് ഉള്‍പ്പെടെയുള്ള സംഘത്തെ വരുത്തിയെന്നു സംശയിക്കുന്ന മണ്ണഞ്ചേരി സ്വദേശിയായ യുവാവിനെ ഫോണില്‍ ബന്ധപ്പെട്ട സക്കറിയാ ബസാര്‍ സ്വദേശി കൂടി പോലീസ് പിടിയിലായിട്ടുണ്ട്.

മുഖ്യപ്രതി കാരി സതീഷ് ഉള്‍പ്പെടെ മൂന്നുപേരെയും വിശദമായ ചോദ്യം ചെയ്യലിനു രാമങ്കരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ജയചന്ദ്രന്‍, സത്താര്‍ എന്നിവരെ അപ്പോള്‍ത്തന്നെ കസ്റ്റഡിയിലെടുത്തു. സാങ്കേതിക തടസമുണ്ടായിരുന്നതിനാല്‍ ഇന്നലെയാണു കാരി സതീഷിനെ കസ്റ്റഡിയിലെടുത്തത്. പോള്‍ കൊല്ലപ്പെട്ടതു കാരി സതീഷിന്റെ സംഘവുമായുണ്ടായ യാദൃച്ഛികമായ ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍.

Advertisement