Administrator
Administrator
ചന്ദ്രനിലേക്ക് ഉടന്‍ മനുഷ്യനെ അയക്കില്ല: ജി.മാധവന്‍ നായര്‍
Administrator
Friday 4th September 2009 10:52pm

gmadavan-nair-rwകൊച്ചി: ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പറഞ്ഞു. ഭൂമിക്കു ചുറ്റും ആളെ എത്തിക്കാനാണ് ഐ.എസ്.ആര്‍.ഒയുടെ അടുത്ത ദൗത്യം. അതിനുശേഷം മാത്രമെ ചന്ദ്രനിലേക്ക് ആളെ അയക്കുന്ന കാര്യം ആലോചിക്കുകയുള്ളു. ജി.മാധവന്‍ നായര്‍ വ്യക്തമാക്കി. എറണാകുളം പ്രസ് ക്‌ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാന്ദ്രയാന്‍ ഒന്നിന്റെ ദൌത്യം നേരത്തേ അവസാനിപ്പിക്കേണ്ടി വന്നതുകൊണ്ട് രാജ്യത്തിന് വലിയ നഷ്ടം ഉണ്ടായിട്ടില്ല.ഇന്ത്യയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂമിക്ക് പുറത്തേക്ക് പോവുകയും, ചന്ദ്രനില്‍ ഗവേഷണം നടത്തുകയുമാണ് ചന്ദ്രയാന്‍ ചെയ്തത്. 315 ദിവസത്തോളം ചന്ദ്രയാന്‍ ചന്ദ്രനെ ചുറ്റുകയും, വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.ആവശ്യത്തിലേറെ വിവരങ്ങള്‍ ചന്ദ്രയാന്‍ അയച്ചുതന്നു. അതെല്ലാം പരിശോധിച്ച് വരികയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണ്.ചന്ദ്രയാന്‍-1 95 ശതമാനവും വിജയമായിരുന്നെന്നും മാധവന്‍ നായര്‍ പറഞ്ഞു. രാജ്യത്തെ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രത്യേക ഉപഗ്രഹം രണ്ടു വര്‍ഷത്തിനകം വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്റെ രണ്ടാമത് കെ.ആര്‍.നാരായണന്‍ പുരസ്‌കാരം മാധവന്‍ നായര്‍ക്ക് എറണാകുളം ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.ആര്‍.ബെന്നൂര്‍മഠ് സമ്മാനിച്ചു.

Advertisement