Categories

ലഫ്: ജനറല്‍ അവധേശ് പ്ര­കാ­ശിന് സൈനിക കോടതിയില്‍ കുറ്റ വിചാരണ

ന്യൂദല്‍ഹി: പ്രതിരോധമന്ത്രി എ.കെ ആന്റ­ണി ഇന്നലെ ലഫ്: ജനറല്‍ അവധേശ് പ്രകാശിനെ സൈനിക കോടതിയില്‍ കുറ്റ വിചാരണ ചെ­യ്യാന്‍ നിര്‍ദ്ദേശിച്ചു. പശ്ചിമ ബംഗാളിലെ സുഖ്‌ന കന്റോണ്‍മെന്റിലെ ഭൂമി ഇടപാ­ടു ത­ട്ടി­പ്പി­നെ­ക്കു­റി­ച്ചുള്ള കോ­ട­തി­യു­ടെ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് ജ­ന­റല്‍ പ്ര­കാ­ശിന് പങ്കുള്ളതായി കണ്ടെ­ത്തി­യത്.

സേനാമേധാവി ജനറല്‍ ദീപക് ക­പൂ­ര്‍ ഇതു സംബ­ന്ധി­ച്ച് പ്ര­സ്തു­ത ഓ­ഫീ­സര്‍­ക്കെ­തി­രെ ഭ­ര­ണ ന­ടപ­ടി എ­ടു­ത്തി­രു­ന്നു. 2010 ജ­നു­വ­രി 31ന് റി­ട്ടെ­യ്­ഡ് ചെ­യ്യാ­നി­രിക്കെ ദി­വ­സ­ങ്ങള്‍­ക്ക് മു­മ്പ് അ­ദ്ദേഹ­ത്തെ സൈനി­ക പ­ദ­വി­യില്‍ നിന്നും പു­റ­ത്താ­ക്കി­യി­രുന്നു. ലഫ്: ജന­റല്‍ പി.കെ. റാ­ത്തിനും ക്ര­മ­ക്കേ­ടില്‍ പങ്കുള്ളതായി കണ്ടെ­ത്തി­യി­ട്ടു­ണ്ട്. ഇ­തോ­ടെ സഹ സേനാമേ­ധാ­വി­യാ­കാ­നുള്ള ജ­ന­റല്‍ റാ­ത്തി­ന്റെ പുതി­യ നി­യ­മന­ത്തെ ത­ട­ഞ്ഞു­വെ­ച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.