വാഷിങ്ടണ്‍ : കഴിഞ്ഞ 47 വര്‍ഷമായി റ്റെഡ് കെന്നഡി വിജയിച്ച മസാച്യുസെറ്റ്‌സ് സെനറ്റ് സീറ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നഷ്ടമായി. കെന്നഡിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സ്‌കോട്ട് ബ്രൗണ്‍ ആണ് വിജയിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മസാച്യുസെറ്റ്‌സ് അറ്റോര്‍ണി ജനറല്‍ മാര്‍ത്താ കോക്ലിയായിരുന്നു മത്സരിച്ചിരുന്നത്..

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയം ഒബാമ ഭരണകൂടത്തിന് കനത്ത തിരിച്ചടിയായിരിക്കയാണ്. ഇതോടെ സെനറ്റില്‍ 100 ല്‍ 60 എന്ന നിലയിലുള്ള ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നഷ്ടമാകും. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ആരോഗ്യ സംരക്ഷണ ബില്ലിനെ ഇത് പ്രതികൂലമായി ബാധിക്കും. തങ്ങളുടെ വിജയം ഒബാമ ഭരണകൂടത്തിന് എതിരായ വിധിയെഴുത്താണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കി.