cpim-20062009-rwന്യൂഡല്‍ഹി: സി.പി.ഐ.എം നേതാക്കള്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന നിയമം കര്‍ശനമാക്കാന്‍ പി.ബി യോഗത്തില്‍ തീരുമാനം. ബ്രാഞ്ച് തലം വരെയുള്ള നേതാക്കള്‍ സ്വത്ത് വെളിപ്പെടുത്തണമെന്നാണ് തിരുത്തല്‍ രേഖയിലെ നിര്‍ദേശം.

വെളിപ്പെടുത്തുന്ന സ്വത്ത് ശരിയാണോയെന്ന് പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടിയോട് വെളിപ്പെടുത്തുന്ന സ്വത്ത് പരസ്യപ്പെടുത്തുമോയെന്ന് വ്യക്തമല്ല. തിരുത്തല്‍ രേഖയിലെ കരട് ചര്‍ച്ച ചെയ്യാന്‍ പി.ബി അടുത്ത മാസം 11നും കേന്ദ്ര കമ്മിറ്റി 23,24 തീയതികളിലും ചേരും.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത പരാജയത്തിനുണ്ടായ കാരണങ്ങളിലൊന്ന് നേതാക്കളുടെ ദുര്‍നടപ്പാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പാര്‍ട്ടിയുടെയും ഭരണത്തിന്റെയും സ്വാധീനം ഉപയോഗിച്ച് നേതാക്കള്‍ അവിഹിതമായി സ്വത്ത് സമ്പാദിക്കുന്നുവെന്നായിരുന്നു ആരോപണം. കേരളത്തില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ അഴിമതിക്കേസ് സുപ്രീം കോടതിയില്‍ നടക്കുമ്പോഴാണ് പാര്‍ട്ടി തീരുമാനം.