pak-flagഇസ്‌­ലാ­മാ­ബാദ്: മുംബൈ ഭീ­ക­രാ­ക്ര­മ­ണ­ക്കേ­സിലെ പ്ര­തിക­ളെ വി­ചാ­ര­ണ ന­ട­ത്തു­ന്ന­തില്‍ നി­ന്ന് ത­ന്നെ ഒ­ഴി­വാ­ക്കി­ത്ത­ര­ണ­മെ­ന്ന് പാ­കി­സ്ഥാന്‍ ജ­ഡ്­ജ് ആ­വ­ശ്യ­പ്പെട്ടു. മുംബൈ ആ­ക്ര­മ­ണ­ക്കേ­സി­ലെ ഏ­ഴ് പ്ര­തി­ക­ളു­ടെ വി­ചാ­ര­ണ ന­ട­ക്കു­ന്ന ഭീ­ക­ര വി­രുദ്ധ കോ­ട­തി­ ജ­ഡ്­ജ് ബാ­ഖിര്‍ അ­ലി റാ­ണ­യാ­ണ് ഇ­ക്കാര്യം ആ­വ­ശ്യ­പ്പെ­ട്ട­ത്.

റാ­വല്‍­പി­ണ്ടി­യി­ലെ അ­ദി­യാ­ലാ ജ­യി­ലില്‍ ക­ന­ത്ത സുര­ക്ഷാ സ­ജ്ജീ­ക­രണ­ങ്ങ­ളോ­ടെ­യാ­ണ് കേ­സി­ന്റെ വി­ചാ­ര­ണ ന­ട­ക്കു­ന്നത്. ഇ­ക്കാര്യം ഉ­ന്ന­യി­ച്ച് അ­ദ്ദേ­ഹം ലാ­ഹോര്‍ ഹൈ­ക്കോട­തി ചീ­ഫ് ജ­സ്റ്റി­സി­ന് ക­ത്ത­യി­ച്ചി­ട്ടുണ്ട്. ഒ­ഴി­വാ­ക്കാ­നാ­കാ­ത്ത കാ­ര­ണ­ങ്ങ­ളുള്ള­ത് കൊ­ണ്ടാ­ണ് താന്‍ മാ­റ്റം ആ­വ­ശ്യ­പ്പെ­ടു­ന്ന­തെ­ന്ന് ക­ത്തില്‍ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു.

കേ­സു­മാ­യി ബ­ന്ധ­പ്പെട്ട് സര്‍­ക്കാ­റില്‍ നിന്നും മ­റ്റ് സ്ഥല­ത്ത് നിന്നും റാണ­ക്ക് മേല്‍ സ­മ്മര്‍­ദ­ങ്ങ­ളു­ണ്ടാ­യി­രു­ന്നെ­ന്ന് അ­ദ്ദേ­ഹ­വ­പ­മാ­യി ബ­ന്ധ­മു­ള്ള വൃ­ത്ത­ങ്ങള്‍ വെ­ളി­പ്പെ­ടു­ത്തി­യ­താ­യി പി.ടി.ഐ റി­പ്പോര്‍­ട്ട് ചെ­യ്­തു. വി­ചാ­ര­ണ ക്യാ­മ­റ­യില്‍ പ­കര്‍­ത്തു­ന്ന­തി­ന് പ്ര­തി­ക­ളു­ടെ അ­ഭി­ഭാ­ഷ­കര്‍ക്കും എ­തിര്‍­പ്പു­ണ്ടാ­യി­രുന്നു. ക­ഴിഞ്ഞ 17ന് ന­ട­ന്ന വി­ചാ­ര­ണ പ്ര­തി­ക­ളു­ടെ അ­ഭി­ഭാ­ഷ­കര്‍ ബ­ഹി­ഷ്­ക­രി­ച്ചി­രുന്നു. കേ­സി­ന്റെ വി­ചാ­ര­ണ ന­ട­ന്ന ഒ­ക്ടോ­ബര്‍ 10നാ­യി­രു­ന്നു പാ­കി­സ്ഥാന്‍ സൈനി­ക ആ­സ്ഥാന­ത്ത് തീ­വ്ര­വാ­ദി ആ­ക്രമ­ണം ന­ട­ന്ന­ത്.