Categories

സുധാകരന്‍ സഭ്യമായ രീതിയിലല്ല പെരുമാ­റു­ന്നത്: പിണറാ­യി

pinarayiകോഴിക്കോ­ട്: കെ.സുധാക­രന്‍ എം പി സഭ്യമായ രീതിയിലല്ല പെരുമാ­റു­ന്ന­തെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വി­ജയന്‍. നിയമ വിരുദ്ധമായല്ല സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്. തഹസില്‍ദാരുടെ ഓഫിസില്‍ സുധാകരന്‍ പെരുമാറിയത് ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ്. ഇത്തരം പെരുമാറ്റത്തെ തള്ളിപ്പറയാനുള്ള ആര്‍ജവമാണ് യു ഡി എഫ് കാണിക്കേണ്ട­ത്. പിണറായി പറഞ്ഞു.

കണ്ണൂരില്‍ തഹസില്‍ദാരെ ഭീഷണിപ്പെടുത്തിയതിന് യു ഡി എഫ് ഖേദം പ്രകടിപ്പിക്കണം ഉമ്മന്‍ ചാണ്ടിയെ പോലൊരു നേതാവ് ആ മാന്യത കാണിക്കണം. മറിച്ച് സുധാകരന്റെ പെരുമാറ്റത്തെ ന്യായീകരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ നടപടി തെറ്റാ­ണ്.പി­ണ­റാ­യി പ­റഞ്ഞു. കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പ് മാ­റ്റി വപ്പിക്കാനാണ് യു ഡി എഫിന്റെ ശ്ര­മം. കണ്ണൂരില്‍ ഏതു തിരഞ്ഞെടുപ്പ് വരുമ്പോഴും യു ഡി എഫിന് അപസ്മാര ബാ­ധ­യാ­ണെ­ന്നും പി­ണ­റാ­യി ആ­രോ­പി­ച്ചു.

Comments are closed.