Categories

മുഴുവന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മാ­റ്റ­ണെ­മെന്ന് യു ഡി­ എഫ്

udf-rwന്യൂഡല്‍­ഹി: മുഴുവന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മാ­റ്റ­ണെ­മെന്ന് യു ഡി എഫ് നിവേദക­സംഘം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷ­ണ­റോട് അഭ്യര്‍ഥി­ച്ചു. ചീഫ് ഇലക്ടറല്‍ ഓഫിസറുടെയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറുടെയോ മേല്‍നോ­ട്ട­ത്തി­ലാ­യി­രിക്ക­ണം തി­ര­ഞ്ഞെ­ടുപ്പ്. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് പരിഹരിക്കാനായില്ലെങ്കില്‍ ഇ­രു വി­ഭാ­ഗ­ത്തിനും പ­രാ­തി­യില്ലാ­ത്ത ക­ഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും യു ഡി എഫ് ആ­വ­ശ്യ­പ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരന്‍ , പി.ജെ. കുര്യന്‍ , മുസ്ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എന്നി­വ­രാ­യി­രുന്നു നിവേദക­സം­ഘ­ത്തി­ലു­ണ്ടാ­യി­രു­ന്ന­ത്.

ഒ­ക്ടോ­ബര്‍ 20 2009

Comments are closed.