stethoscope-rwതിരുവനന്തപു­രം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പളം വീണ്ടും പരിഷ്‌കരിക്കാന്‍ ധാ­ര­ണ­യാ­യ­താ­യി റി­പ്പോര്‍ട്ട്. ഇ­തു സം­ബ­ന്ധിച്ച തീരുമാനം ഉപതിരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാ­പി­ക്കു­മെ­ന്ന് ക­രു­തു­ന്നു. അതേസമയം സ്വകാര്യ പ്രാക്ടീസ് നിരോധനം പിന്‍വലിക്കുന്നത് ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ ഉന്നയിച്ച മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സമരത്തില്‍ നിന്നു പിന്നോട്ടു പോകി­ല്ലെ­ന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാ­ന പ്ര­സിഡ­ണ്ട് ഡോ. വര്‍­ഗീ­സ് തോമസ് അറിയിച്ചു.

എന്‍ട്രി കേഡറിലെ ഡോക്ടര്‍മാരുടെ അടിസ്ഥാന ശ­മ്പളം 15600- 39100 രൂപയാക്കാനാണ് ധാര­ണ. ശ­മ്പ­ള വര്‍­ധ­ന­വി­ലെ അപാ­ക ചൂ­ണ്ടി­ക്കാ­ണി­ച്ച് ഡോ­ക്ടര്‍­മാര്‍ സമ­രം പ്ര­ഖ്യാ­പി­ച്ചി­രി­ക്കെ­യാ­ണ് ആ­രോ­ഗ്യ­വ­കു­പ്പ് പുതി­യ തീ­രു­മാ­ന­മെ­ടു­ത്തത്. ഇ­തു സം­ബ­ന്ധിച്ച് ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശം ധനവകുപ്പ് അംഗീകരിക്കുകയായിരു­ന്നു.

ഒ­ക്ടോ­ബര്‍ 20 2009