ak-antony-rwന്യൂഡല്‍ഹി: താലിബാന്റെ ഏത് ആക്രമണവും നേരിടാന്‍ ഇന്ത്യ സജ്ജ­മാ­ണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി.പാ­കിസ്ഥാനിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ആശങ്കാജ­ന­ക­മാ­ണ്.അവിടെ ഓരോ ദിവസവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയാണ്. ആന്റണി പ­റഞ്ഞു.

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ഒരു ഒത്തുതീര്‍പ്പിനും തയാ­റല്ല. ഇന്ത്യ­ചൈന അതിര്‍ത്തി സംബന്ധിച്ച് ഇന്ത്യയുടെ നിലപാടില്‍ മാറ്റ­മി­ല്ലെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി.

ന്യൂഡല്‍ഹിയില്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ 60­ാം വാര്‍ഷികാഘോഷത്തോടനുബന്ധി­ച്ച നടന്ന പരേഡില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അ്‌­ദ്ദേഹം. ടെറിട്ടോറിയല്‍ ആര്‍മിയുടെ 122 മദ്രാസ് റജിമെന്റില്‍ അംഗമായ ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലും പരിപാടി വീക്ഷിക്കാനെത്തിയിരു­ന്നു.

ഒ­ക്ടോ­ബര്‍ 19 2009