Administrator
Administrator
മുബൈ ആക്രമണം:അമേരിക്ക ഫലപ്രദമായി ഇടപെടണമെന്നു ഇന്ത്യ
Administrator
Sunday 6th September 2009 11:05am

p-chidambaram-rw1ന്യൂഡല്‍ഹി: മുംബയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം അമേരിക്കയോട് ആവശ്യപ്പെടും. ഈ ആവശ്യത്തിനായുള്ള യു.എസ് സന്ദര്‍ശനത്തിനായി ആഭ്യന്തരമന്ത്രി പി ചിദംബരം ചൊവ്വാഴ്ച്ച യാത്രതിരിക്കും.

മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ നടപടികള്‍ വൈകിക്കുകയാണെന്ന വിമര്‍ശനം യു.എസ് ഭരണകൂടത്തെ ബോധ്യപ്പെടുത്തും.ഈ ആവശ്യത്തില്‍ അമേരിക്ക ഫലപ്രദമായി ഇടപെടണമെന്നും കൂടിക്കാഴ്ച്ചയില്‍ ചിദംബരം ആവശ്യപ്പെടും. പാകിസ്ഥാനില്‍ വര്‍ദ്ധിച്ചു വരുന്ന ഭീകരാവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പാകിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അമേരിക്കയോട് ചിദംബരം ആവശ്യപ്പെടും. ഭീകരാക്രമണം തടയാന്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അമേരിക്കയെ അദ്ദേഹം ധരിപ്പിക്കും.

യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്‌ളിന്റണ്‍,അമേരിക്കന്‍ ആഭ്യന്തര മന്ത്രി ജാനെറ്റ് നേപ്പോളിറ്റാനോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍സ് എന്നിവരുമായി ചിദംബരം കൂടിക്കാഴ്ച നടത്തും.അമേരിക്കന്‍ സന്ദര്‍ശനം നാലു ദിവസം നീണ്ടു നില്‍ക്കും.

Advertisement