russiaindiaമോസ്‌­കോ: ഇന്ത്യയും റഷ്യയും സംയുക്തമാ­യി യു­ദ്ധ­ വി­മാ­ന­ങ്ങള്‍ നിര്‍­മ്മി­ക്കാന്‍ ധാരണ. മോസ്‌­കോയില്‍ നടന്ന ഇ­ന്ത്യ­- റഷ്യ ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മീഷന്റെ യോ­ഗത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും റഷ്യന്‍ പ്രതിരോധമന്ത്രി അനറ്റൊലി സെര്‍ദിക്കോവും ഇ­തു സം­ബ­ന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പു­വെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം 2020 വരെ നീട്ടു­ന്ന­തി­നെ­ക്കു­റിച്ച് ധാരണാ­പത്രം പ­റ­യുന്നു.

വിമാനവാഹിനി കപ്പലായ അഡ്മിറല്‍ ഗോര്‍ഷ്‌­കോവിന്റെ കൈമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച തുടരാന്‍ തീ­രു­മാ­നി­ച്ചി­ട്ടുണ്ട്. ആണവ അന്തര്‍വാഹിനിയായ നെര്‍പയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് നിലവിലുള്ള അഭിപ്രായഭിന്നതകള്‍ എത്രയും വേ­ഗം പ­രി­ഹ­രി­ക്കാനും ഇ­രു രാ­ജ്യ­ങ്ങളും തീ­രു­മാ­നിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രധാനശക്തിയായ സുഖോയ് യുദ്ധവിമാനം, മിഗ്­27 വിമാനം, ടി­72 എം 1 ടാങ്കുകള്‍ എന്നിവയുടെ നവീകരണത്തിന് രണ്ടുരാജ്യങ്ങളും യോജിച്ച് സഹകരിക്കുമെന്ന് യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്തപ്രസ്താ­വ­ന­യില്‍ ഇ­രു നേ­താ­ക്കളും വ്യക്തമാക്കി.

ഇന്ത്യ­ റഷ്യ സൗഹൃ­ദം ഇ­തിനകം തെളി­യി­ക്ക­പ്പെട്ടതാണെന്നും ഇന്ത്യക്ക് ആശ്രയിക്കാവുന്ന സുഹൃത്താണ് റഷ്യയെന്നും ആന്റണി പറ­ഞ്ഞു.

16 ഒ­ക്ടോ­ബര്‍ 2009