Categories

പാക്കിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം

terroristലഹോര്‍ : പാക്കിസ്ഥാനില്‍ ഭീകരര്‍ വീണ്ടും ആക്ര­മ­ണം.ലഹോറിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എഫ്. ഐ. എ.) ഹെഡ് ക്വാര്‍ട്ടേഴ്‌­സി­ന് നേ­രെ­യാ­ണ് ആ­ക്ര­മ­ണ­മു­ണ്ടാ­യത്.
നാല് തീവ്രവാദികള്‍ ഓഫീസിലെത്തി വെടിയുതിര്‍ക്കുകയായി­രു­ന്നു­വെ­ന്ന് ജിയോ ടി വിയുടെ റിപ്പോര്‍ട്ടില്‍ പറയു­ന്നു. സമീപത്തുളള ഒരു സ്‌കൂളിലും ഭീകരര്‍ ആക്രമണം നടത്തുക­യുണ്ടായി. രണ്ടു കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടുവെന്നാ­ണ് പ്രാ­ഥമി­ക വി­വരം. അകത്തുകടന്ന രണ്ടു തീവ്രവാ­ദി­കള്‍ നി­രവധി സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതായാണ് സൂചന.

രണ്ട് ഭീകരരെ സുരക്ഷാ സൈനികര്‍ വധി­ച്ച­താ­യി പ­ഞ്ചാ­ബ് ആ­ഭ്യ­ന്ത­ര സെ­ക്രട്ട­റി ന­ദീം ഹ­സ്സന്‍ ആ­സി­ഫ് പ­റഞ്ഞു. ഇവ­രെ കൂ­ടാതെ വെടിവെപ്പില്‍ രണ്ട് കുട്ടികള്‍ ഉള്‍­പ്പെടെ മൂന്ന് പേര്‍ മരിച്ചിട്ടുണ്ടെന്നാ­ണ് അ­റി­യു­ന്നത്. കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്.

അ­തി­നിടെ വടക്കുപടിഞ്ഞാറന്‍ നഗരമായ കൊഹാത്തില്‍ പോലീസ് സ്റ്റേ­ഷ­ന് നേ­രെ­യുണ്ടായ ചാവേര്‍ കാര്‍ബോംബു സ്‌ഫോടന­ത്തില്‍ പത്തു പേര്‍ കൊല്ല­പ്പെ­ട്ട­താ­യി ഡോണ്‍ പത്രം റി­പ്പോര്‍­ട്ട് ചെ­യ്യുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.