Categories

കേരളത്തിലെ ക്രമസമാധാനനിലയില്‍ അതൃപ്തി

mullappally-rd

തൃശൂര്‍: കേരളത്തിലെ ക്രമസമാധാന നില തൃപ്തികരമല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്തെ ക്രമസമാധാന വിഷയത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ പരസ്പര വിരുദ്ധമാണ്. ക്രമസമാധാനം ഭദ്രമല്ലെന്ന് മുഖ്യമന്ത്രിയും കാര്യങ്ങള്‍ ഭംഗിയായി പോകുന്നുവെന്ന് ആഭ്യന്തരമന്ത്രിയും പറയുന്നു. ഇത് ആശാസ്യമല്ല.

മാതൃകാ നഗരമായി അറിയപ്പെട്ടിരുന്ന തിരുവനന്തപുരം ഇപ്പോള്‍ ഗുണ്ടാ ഭരണത്തിന്റെ കീഴിലാണ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുവെ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് യാതൊരുവിധ ഭീഷണിയുമില്ല. സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചക്കും തയാറല്ല. ഏത് വെല്ലുവിളിയും നേരിടാന്‍ സുരക്ഷാ വിഭാഗം സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.