തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസിലെ ലേഡീസ് ഹോസ്റ്റല്‍ കെട്ടിടം ഭാഗികമായി ഇടിഞ്ഞുവീണു. എം.സി.ജെ. വിദ്യാര്‍ഥിനി ഉമക്ക് പരിക്കേറ്റു. പരിക്ക് ഗുരതരമല്ല.
മൂന്നു നില കെട്ടിടത്തിന്റെ ബാത്ത് റൂമുകളുടെ ഭാഗമാണ് തകര്‍ന്നത്. പൂജയായതിനാല്‍ മിക്ക വിദ്യാര്‍ഥികളും സ്ഥലത്തില്ലായിരുന്നു. കഴക്കൂട്ടം പൊലീസും ഫയര്‍ഫോഴ്‌സും കെട്ടിടാവശിഷ്ടങ്ങളില്‍ പരിശോധന നടത്തുകയാണ്.

ഇന്നുച്ചയ്ക്ക് രണ്ടു മണിക്കാണ് പഴക്കം ചെന്ന കെട്ടിടത്തിന്റെ പകുതിഭാഗം ഇടിഞ്ഞുവീണത്. കാലപ്പഴക്കം ചെന്ന ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് വര്‍ഷങ്ങളായെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.