Categories

ഭീകരതയോടുള്ള പാക് മൃദുസമീപനം ഉപേക്ഷിക്കണം

manmohan-singh-118-rwപിറ്റസ്ബര്‍ഗ്: ഭീകരതയോടുള്ള മൃദുസമീപനം മാറ്റിയാല്‍ മാത്രമെ പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ തുടരാന്‍ കഴിയുകയുള്ളുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിലെ ഏക തടസ്സം തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച വിഷയത്തിലുള്ള പാകിസ്ഥാന്റെ നിലപാടാണ.് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ഇന്ത്യയുടെ മുന്‍നിലപാടില്‍ മാറ്റമില്ലെന്നും പ്രധാനമന്ത്രി പിറ്റ്‌സ്ബര്‍ഗില്‍ വ്യക്തമാക്കി.

ഇന്ത്യക്കെതിരെയുള്ള ഭീകരവാദത്തിന് പാക് മണ്ണ് ഉപയോഗിക്കില്ലെന്ന കാര്യത്തില്‍ പാകിസ്ഥാന്‍ ഉറപ്പു പാലിക്കണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ആവശ്യത്തിലേറെ തെളിവുകള്‍ ഇന്ത്യ നല്‍കി കഴിഞ്ഞു. ഇനി നടപടി സ്വീകരിക്കേണ്ടത് പാകിസ്ഥാനാണ്. ദുരന്തം സംഭവിച്ചത് ഇന്ത്യയിലാണെങ്കിലും, അതിന്റെ ഗൂഢാലോചന നടന്നത് പാകിസ്ഥാനിലാണ്.ഇക്കാര്യം പാകിസ്താന്‍ തന്നെ സമ്മതിച്ചതാണ് അതിനാലാണ് മുംബയ് ആക്രമണത്തിന്റെ സൂത്രധാരന്മാരെ ശിക്ഷിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്.എന്നാല്‍, പാകിസ്ഥാന്റെ ഭാഗത്തു നിന്നും അത്തരമൊരു നീക്കവും നടക്കുന്നില്ലെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.

മുംബൈ ഭീകരാക്രമണക്കേസിലെ പാകിസ്ഥാന്‍ നടപടിയെടുത്താല്‍ അത് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടാന്‍ ഏറെ സഹായകരമാകുമായിരുന്നു. ഇന്ത്യയും പാകിസ്ഥാനും അയല്‍ക്കാരാണ്. അതുകൊണ്ടുതന്നെ നല്ല അയല്‍ക്കാരായി മുന്നോട്ടുപോകാന്‍ ഇരാരാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട് മന്‍മോഹന്‍സിങ് ഓര്‍മ്മപ്പെടുത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.