Administrator
Administrator
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നു
Administrator
Saturday 26th September 2009 12:41pm

kodiyeryകൊച്ചി: കേരളത്തില്‍ പൊതുവേ മെച്ചപ്പെട്ട ക്രമസമാധാനനിലയുള്ളതെങ്കിലും സ്വകാര്യധനകാര്യസ്ഥാപനങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങെളെ ഉപയോഗിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ തീരദേശസുരക്ഷക്കായി കടലോരങ്ങളുടെ സംരക്ഷണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ ആഭ്യന്തരസുരക്ഷയെക്കുറിച്ച് നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടലോരങ്ങളെ രാജ്യത്തിന്റെ അതിര്‍ത്തിയായി കരുതി കേന്ദ്രസേനയെ സുരക്ഷ ഏല്‍പ്പിക്കണം.പൂര്‍ണമായും കഴിയില്ലെങ്കില്‍ അന്‍പതു ശതമാനമെങ്കിലും കടലോരങ്ങളുടെ സംരക്ഷണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം. തീരദേശ മേഖലയുടെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല.

വര്‍ഗ്ഗീയ സംഘടനകളും ഇടതുപക്ഷതീവ്രവാദികളും ഉയര്‍ത്തുന്ന ഭീഷണിയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്നത്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടിയെടുക്കും.കേരളത്തിലെ പോലീസിനേക്കാള്‍ മികച്ച ആയുധമുളളത് കുറ്റവാളികളുടെ കൈയ്യിലാണ്.സംസ്ഥാനത്തെ മറൈന്‍ പോലീസിന് ആധുനിക രീതിയിലുളള പരിശീലനം കേന്ദ്രം നല്‍കണം. മറൈന്‍ പോലീസ് അക്കാദമി കേരളത്തില്‍ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ പോലീസ് ആക്ട് പരിഷ്‌കരിക്കാന്‍ നടപടിയെടുക്കും. ഇതിന്റെ കരട് നിയമസഭയില്‍ ഉടന്‍ അവതരിപ്പിക്കും.
ജനസംഖ്യയില്‍ 15 ശതമാനം വര്‍ദ്ധവുണ്ടായപ്പോള്‍ കൊലപാതകം 40 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement