Categories

തിരുവനന്തപുരത്ത് ഓഫ്‌സെറ്റ് പ്രസ്സ് കത്തിനശിച്ചു

pressതിരുവനന്തപുരം: മണ്‍വിളയില്‍ ഇന്‍ഡസ്ട്രീയല്‍ എസ്‌റ്റേറ്റിലെ സോളാര്‍ ഓഫ്‌സെറ്റ് പ്രസ്സിന് തീപിടിച്ച് കോടികളുടെ നഷ്ടം. ആളപായമില്ല.ഇന്നലെ രാത്രിയോടെ ഉണ്ടായ തീപിടിത്തം ഇന്ന് പുലര്‍ച്ചയോടയാണ് ശ്രദ്ധയില്‍പ്പെട്ടത്.തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള, ഇരുപതോളം ഫയര്‍യൂണിറ്റുകളുടെ തീവ്രപരിശ്രമത്തിനുശേഷമാണ് അണക്കാനായത്.ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ്കരുതുന്നത്.

പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലേക്കുളള പാഠപുസ്തകങ്ങള്‍ അച്ചടിച്ചുകൊണ്ടിരുന്ന പ്രസ്സാണ് പൂര്‍ണമായും കത്തിനശിച്ചത്. രണ്ടുവര്‍ഷത്തെ കോണ്‍ട്രാക്ട് ആയതിനാല്‍ അടുത്തവര്‍ഷത്തേ്ക്കുളള അച്ചടിച്ച പുസ്തകങ്ങളും തീപിടിച്ച കെട്ടിടത്തിലുണ്ടായിരുന്നു.സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്കായി സര്‍ക്കാര്‍ അച്ചടിപ്പിച്ച പുസ്തകങ്ങളും കത്തി നശിച്ചവയില്‍പ്പെടുന്നു. ഏഴു കോടി രൂപയുടെ നഷ്ടം ഉണ്ടായതായി പ്രാഥമികമായി കണക്കുന്നതായി പ്രസ്സ് അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷത്തെ പുസ്തക വിതരണം നേരെത്തെ പൂര്‍ത്തിയായതിനാല്‍ പുസ്തകവിതരണത്തെ ബാധിക്കില്ലെന്നും പ്രസ്സ് അധികൃതര്‍ വ്യക്തമാക്കി. നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ ഫോമുകളും ഇവിടെയാണ് അച്ചടിച്ചിരുന്നത്. സംഭവ സ്ഥലം വിദ്യാഭ്യാസമന്ത്രി എം.എ.ബേബി സന്ദര്‍ശിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.