Administrator
Administrator
അയല്‍ക്കാര്‍ ഇന്ന് ക്രീസില്‍ മുഖാമുഖം
Administrator
Saturday 26th September 2009 12:22pm

india-cricket-team-rwസെഞ്ചൂറിയന്‍: ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന മത്സരം ഇന്ന്. രാഷ്ട്രീയത്തിനുമപ്പറുത്ത് ക്രിക്കറ്റുകൊണ്ട് അതിര്‍വരമ്പുകള്‍ മായ്ക്കുന്ന കളിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുക. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ ആവേശം നുകരാന്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരുങ്ങിക്കഴിഞ്ഞു. താരങ്ങളുടെ പരിക്ക് ഇന്ത്യയെ വലക്കുന്നുണ്ട്. എന്നാല്‍ പരിക്ക് വകവെക്കാതെ കളിക്കാനിറങ്ങാനാണ് പാകിസ്ഥാന്‍ തീരുമാനം.

ഇന്ത്യയുടെ ആദ്യമത്സരമാണ് ശനിയാഴ്ച. ആദ്യകളിയില്‍ വെസ്റ്റ്ഇന്‍ഡീസിനെ തോല്പിച്ചിരുന്ന പാകിസ്ഥാന് ഇന്ത്യയെ കീഴടക്കാനായാല്‍ സെമി ഏറെക്കുറെ ഉറപ്പാക്കാം. ലോകകപ്പ് ഉള്‍പ്പെടെ പ്രമുഖ ടൂര്‍ണമെന്റുകളില്‍ പാകിസ്താനുമേല്‍ വ്യക്തമായ മേല്‍ക്കൈയുള്ളതാണ് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നത്. ലോകകപ്പില്‍ ഒരിക്കല്‍പ്പോലും ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. എന്നാല്‍ മൊത്തം 117 തവണ കളിച്ചപ്പോള്‍ 68 തവണ വിജയം നേടാന്‍ പാകിസ്താനൊപ്പമായിരുന്നു. ഇന്ത്യ 45 കളികളില്‍ ജയിച്ചപ്പോള്‍ നാല് കളികളില്‍ ഫലമുണ്ടായില്ല.

വീരേന്ദര്‍ സെവാഗിനെയും സഹീര്‍ഖാനെയും ഇല്ലാതെ എത്തിയ ഇന്ത്യ പരിശീലനത്തിനിടെ പരിക്കേറ്റ് മധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ്‌സിങ്ങിനെയും നഷ്ടമായതോടെ നിരാശയിലാണ്. ന്യൂസീലന്‍ഡിനെതിരായ പരിശീലനമത്സരത്തില്‍ പരിക്ക് കാരണം ഗംഭീര്‍ കളിച്ചിരുന്നില്ല. എന്നാല്‍ പാകിസ്താനെതിരെ ഗംഭീര്‍ കളിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ടീം മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്.

മുഹമ്മദ് ആമിര്‍, റാണ നവേദുല്‍ ഹസന്‍, ഉമര്‍ഗുല്‍ എന്നിവരടങ്ങിയ പേസ്‌നിരയാണ് പാക് ബൗളിങ്ങിന്റെ കരുത്ത്. ഷാഹിദ് അഫ്രിഡിയും സയിദ് അജ്മലും ഉള്‍പ്പെടെ സ്പിന്‍നിരയും കഴിവുതെളിയിച്ചിട്ടുണ്ട്. യൂനിസ് മടങ്ങിയെത്തുന്നതോടെ പാക് ബാറ്റിങ്ങിന് കരുത്ത് കൂടും.

ഇന്ത്യ Xപാകിസ്താന്‍
വൈകിട്ട് 6 മുതല്‍ സ്റ്റാര്‍ ക്രിക്കറ്റില്‍

Advertisement