Administrator
Administrator
ഫാസിസ്റ്റ് പ്രവണതകളുടെ ഒടുവിലത്തെ ഇര
Administrator
Saturday 26th September 2009 8:39am

pcjo-rwതിരുവനന്തപുരം: സി.പി.ഐ.എമ്മില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് പ്രവണതകളുടെ ഒടുവിലത്തെ ഇരയാണ് ഡോ. സെബാസ്റ്റ്യന്‍പോളെന്ന് കേരള കോണ്‍ഗ്രസ് (സെക്യുലര്‍) ചെയര്‍മാന്‍ പി.സി. ജോര്‍ജ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. നിയമസഭയിലും പുറത്തും എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന താനായിരുന്നു പിണറായി വിജയന്റെ ശത്രുതയ്ക്ക് ഇരയായ ആദ്യ ജനപ്രതിനിധിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ നിരൂപകനായ സെബാസ്റ്റ്യന്‍പോളിന് മാധ്യമ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ചര്‍ച്ചയില്‍ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമില്ലെന്ന് തീരുമാനിക്കാന്‍ പിണറായി വിജയന്റെ ഉപജാപക സംഘത്തിന് എന്താണ് അവകാശം? പി.സി. ജോര്‍ജ് ചോദിച്ചു.ദിവസക്കൂലിയും മാസപ്പടിയും പറ്റി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇവര്‍ കേരളത്തിന്റെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ മേല്‍ കടന്നാക്രമണം നടത്തിയാല്‍ അത് ആത്മാഭിമാനമുള്ളവര്‍ വകവെച്ചുകൊടുക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.പി.ഐ.എമ്മിന്റെ സഹയാത്രികനായിരുന്ന വിഖ്യാത ചിന്തകനായ എം.എന്‍. വിജയനയും കേരളത്തിന്റെ പ്രിയങ്കരനായ കവി കടമ്മനിട്ട രാമകൃഷ്ണനയും പിണറായി വിജയന്‍ വെറുതെ വിട്ടില്ല. ലാവലിന്‍ കേസ്സില്‍ അനുകൂലമായി എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തില്ല എന്ന കുറ്റത്തിന് മാര്‍ക്‌സിസ്റ്റ് ചിന്തകനായ പി. ഗോവിന്ദപ്പിള്ളയെയും പിണറായി വിജയന്‍ അടുത്തിടെ നിന്ദിച്ചതായും പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

Advertisement