Categories

പിണറായി ശ്രമിക്കുന്നത് കേസ് നീട്ടാന്‍: ഉമ്മന്‍ ചാണ്ടി

ummanchandy-rwആലപ്പുഴ: എ.കെ ആന്റണിക്കെതിരെ അന്വേഷണം വേണമെന്ന പിണറായി വിജയന്റെ ആവശ്യം ലാവലിന്‍ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതി സാക്ഷികളെ നിശ്ചയിക്കുന്നത് കോടതി നടപടികളില്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത സംഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.ബി.ഐ ചോദ്യം ചെയ്തപ്പോള്‍ ഈ ആവശ്യം എന്തുകൊണ്ടായിരുന്നു പിണറായി ഉന്നയിക്കാതിരുന്നത്.ഇപ്പോള്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രവും സമര്‍പ്പിച്ചതിന് ശേഷം കോടതി സമന്‍സ് അയച്ചുകഴിഞ്ഞപ്പോഴാണ് പിണറായി പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അസമയത്ത് പുതിയ വാദഗതി ഉയര്‍ത്തുന്നത് കേസില്‍ കാലതാമസം വരുത്താനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള