vayalar_ravi-rwന്യൂഡല്‍ഹി:പാര്‍ട്ടിയെ വിമര്‍ശിക്കുന്ന മാധ്യങ്ങളെ പാര്‍ട്ടി അനുഭാവികള്‍ കടന്നാക്രമിക്കണമെന്ന സി.പി.ഐ.എമ്മിന്റെ സ്റ്റാലിനിസ്റ്റ് നിലപാടാണ് സെബാസ്റ്റിയന്‍ പോളിനെതിരെ പ്രകടമായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി ആരോപിച്ചു.സ്റ്റാലിനിസ്റ്റ് രീതിയുടെ ഒടുവിലത്തെ ഇരയാണ് സെബാസ്റ്റ്യന്‍ പോള്‍.മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനാണ് സി.പി.ഐ.എം ശ്രമിച്ചത്

വിമര്‍ശിക്കുന്നവരെയെല്ലാം ശത്രുവായി പ്രതിഷ്ഠിക്കുന്ന സി.പി.ഐ.എം രീതി ശരിയല്ല.മാധ്യമ സ്വാതന്ത്രമില്ലാത്ത സോവിയറ്റ് റഷ്യയില്‍ നിന്ന് സി.പി.ഐ.എം ഇനിയും മോചനം നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

ലാവലിന്‍ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ് എ.കെ ആന്റണിയുടെ പേര് വലിച്ചിഴക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് എ.കെ ആന്റണിയെ നന്നായി അറിയാമെന്നും രവി പറഞ്ഞു.