paloli-rwതിരുവനന്തപുരം: കെട്ടിട നികുതി വര്‍ധിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. നികുതി വര്‍ധനവിന് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

നികുതി പിരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സ്വയം അധികാരമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ നടപ്പിലാക്കിയാല്‍ എന്താവും സ്ഥിതിയെന്ന് കാത്തിരുന്ന് കാണാമെന്നും പാലോളി മുഹമ്മദ് കുട്ടി മലപ്പുറത്ത് പറഞ്ഞു.