Administrator
Administrator
കോടാലി ശ്രീധരന്‍ പിടിയിലായി
Administrator
Friday 25th September 2009 3:10pm

handcuff-rwബാംഗ്ലൂര്‍: കുപ്രസിദ്ധ ഗുണ്ട കോടാലി ശ്രീധരന്‍ ബാംഗ്ലൂരിലെ ചിക്ക്‌പേട്ട് പോലീസിന്റെ പിടിയിലായി. ബാംഗ്ലൂരില്‍ നടന്ന നിരവധി കവര്‍ച്ച കേസുകളുമായി ബന്ധപ്പെട്ടാണു രണ്ടു ദിവസം മുന്‍പ്   കോടാലി ശ്രീധരനെ അറസ്റ്റിലായെത്.

പോള്‍ ജോര്‍ജ് മുത്തൂറ്റ് വധക്കേസുമായി ഇയാള്‍ക്കുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. വി.എം. സുധീരനുള്‍പ്പെടയുള്ള കേരളത്തിലെ നിരവധി നേതാക്കള്‍ക്കു താന്‍ തിരഞ്ഞെടുപ്പു ഫണ്ടിലേക്കു സംഭാവന നല്‍കിയിട്ടുള്ളതായും ഇയാള്‍ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്നും പോലീസ് പറഞ്ഞു.


Advertisement